കോഴിക്കോട്:കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ കല്ലേറ്. ബാലുശേരിയിൽ നടന്ന എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്. കോൺഗ്രസ് പ്രവർത്തകൻ അബ്ദുൾ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. രാത്രി 12.10 ഓടെയാണ് ആക്രമണം ഉണ്ടായതെന്ന് ലത്തീഫ് പറയുന്നു.
കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ കല്ലേറ്; കാറും ജനലുകളും തകർന്നു
ബാലുശേരിയിൽ നടന്ന എൽഡിഎഫ് - യുഡിഎഫ് സംഘർഷത്തിന് പിന്നാലെയാണ് ആക്രമണം നടന്നത്
കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെ കല്ലേറ്; കാറും ജനലുകളും തകർന്നു
ലത്തീഫിന്റെ ഇന്നോവ കാറും വീടിന്റെ ജനലുകളും ആക്രമണത്തിൽ തകർന്നു. വ്യാഴാഴ്ച രാത്രി കരുമലയിൽ യുഡിഎഫിന്റെ പ്രകടനം കടന്നു പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
കൂടുതൽ വായനയ്ക്ക്: ബാലുശ്ശേരിയില്‍ അയവില്ലാതെ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം