കോഴിക്കോട്:നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത നടപടിയുമായി മുസ്ലിം ലീഗ്. കോഴിക്കോട് സൗത്ത് മണ്ഡലം കമ്മിറ്റി പിരിച്ചു വിട്ടു. താനൂര്‍ മണ്ഡലം കമ്മിറ്റിക്കെതിരെയും നടപടി.
അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവന്തപുരം, പത്തനംതിട്ട ജില്ല കമ്മിറ്റിയിലെ ചില അംഗങ്ങളെ മാറ്റും. കൊല്ലം ജില്ല പ്രസിഡന്‍റിനെയും ജനറല്‍ സെക്രട്ടിയേയും താക്കീത് ചെയ്യും. എറണാകുളം ജില്ല പ്രസിഡന്‍റിനെ നടപടിയുടെ ഭാഗമായി ശാസിക്കും.
വി.എ ഗഫൂറിനെ വര്‍ക്കിങ്ങ് പ്രസിഡന്‍റാക്കാനും തീരുമാനമായി. കോഴിക്കോട് ചേർന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് നടപടികള്‍ പ്രഖ്യാപിച്ചത്. സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു പ്രവര്‍ത്തക സമിതി യോഗം.