കേരളം

kerala

ETV Bharat / state

യുഎപിഎ അറസ്റ്റ്; കോഡ് മനസിലാക്കാൻ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സഹായം തേടും

പ്രതികൾ ആശയവിനിമയത്തിന് കോഡ് ഭാഷ ഉപയോഗിക്കുന്നുവെന്ന് പൊലീസ്. മാവോയിസ്റ്റ് അംഗങ്ങളുമായുള്ള ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും ഈ കോഡുഭാഷയിലുള്ള നോട്ട് ബുക്കുകൾ താഹയുടെ വീട്ടിൽ നിന്നും കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞിരുന്നു

യുഎപിഎ അറസ്റ്റ്; കോഡ് മനസിലാക്കാൻ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സഹായം തേടും

By

Published : Nov 5, 2019, 3:17 PM IST

കോഴിക്കോട്: യുഎപിഎ അറസ്റ്റിൽ താഹയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത പുസ്തകത്തിലെ രഹസ്യ കോഡ് മനസിലാക്കുന്നതിന് പൊലീസ് ശ്രമം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഇക്കാര്യത്തില്‍ അന്വേഷണം നടത്തും. ഇതിനായി മുൻപ് കീഴടങ്ങിയ മാവോയിസ്റ്റ് പ്രവർത്തകരുടെ സഹായം തേടും. മാവോയിസ്റ്റുകളുടെ വിവരം ചോർത്തി നൽകുന്നവരുടെ സഹായവും തേടും.

ഓരോ സംസ്ഥാനത്തും വെവ്വേറെ കോഡ് ഭാഷയാണ് ഉപയോഗിക്കുന്നതെന്ന സാധ്യത പൊലീസ് തള്ളുന്നില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ പ്രവർത്തന പരിചയമുള്ളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. കോഡ് ഭാഷയിൽ അക്കങ്ങളും രേഖപ്പെടുത്തിയതിനാൽ പണമിടപാട് ആകാമെന്നാണ് പൊലീസ് നിഗമനം.

ABOUT THE AUTHOR

...view details