കോട്ടയം :ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാശം വിതച്ച കോട്ടയം ജില്ലയുടെ മലയോര മേഖലകളില്‍ രക്ഷാദൗത്യത്തിനായി സൈന്യം. കര, വ്യോമസേനാംഗങ്ങള്‍ ദുരിത മേഖലയിലേക്ക് തിരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര സേനയുടെ എം.ഐ 17 സാരംഗ് ഹെലിക്കോപ്റ്ററുകള്‍ സജ്ജമാണ്.
ALSO READ: മഴക്കെടുതി : കോട്ടയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഫയർഫോഴ്‌സിന്‍റെ കൂടുതല്‍ ടീമുകള്‍
33 അംഗ കരസേനാ സംഘമാണ് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് തിരിച്ചത്. മേജര്‍ അബിന്‍ പോളാണ് ദൗത്യസേനയ്ക്ക് നേതൃത്വം നല്‍കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വ്യോമ, കരസേനാ ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.