കോഴിക്കോട്:പുഞ്ചപ്പാടത്ത് അതിജീവനത്തിന്‍റെ വിത്തെറിഞ്ഞ് മാവൂരിലെ കര്‍ഷകന്‍. കൊവിഡും പ്രളയവും വിതച്ച നാശങ്ങള്‍ക്കിടയിലും പത്തേക്കര്‍ സ്ഥലത്താണ് കര്‍ഷകനായ എ.എന്‍ മരക്കാര്‍ ബാബ വിത്തിട്ടത്. പ്രളയത്തില്‍ മലിന്യങ്ങള്‍ ഒഴുകി എത്തി പാടം കൃഷിയോഗ്യമല്ലാതായിരുന്നു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാടം കൃഷിക്കായി ഒരുക്കിയത്. കൊവിഡ് കാലമായതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്.
അതിജീവനത്തിന്‍റെ വിത്തെറിഞ്ഞ് മരക്കാര്‍; പുഞ്ചപ്പാടത്ത് കൃഷിയിറക്കി
കൊവിഡും പ്രളയവും വിതച്ച നാശങ്ങള്‍ക്കിടയിലും പത്തേക്കര്‍ സ്ഥലത്താണ് കര്‍ഷകനായ എ.എന്‍ മരക്കാര്‍ വിത്തിട്ടത്
അതിജീവനത്തിന്‍റെ വിത്തെറിഞ്ഞ് കര്‍ഷകര്‍; പുഞ്ചപ്പാടത്ത് കൃഷിയിറക്കി
ഇതര സംസ്ഥാന തൊഴിലാളികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയെന്നും എ.എൻ.മരക്കാര്‍ പറയുന്നു. കോല, ആയ, ഉമ, വൈശാഖ് എന്നീ ഇനത്തില്‍പെട്ട വിത്തുകളാണ് ഇറക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് വിളവെടുത്ത പച്ചക്കറികള്‍ വില്‍പ്പന കേന്ദ്രത്തില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് വലിയ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു.
Last Updated : Sep 1, 2020, 12:29 PM IST