കേരളം

kerala

ETV Bharat / state

രാഷ്ട്രീയ പാർട്ടികളെ മറയാക്കി മാവോയിസ്റ്റ് പ്രവർത്തനം നടത്തിയിരുന്നതായി അലനും താഹയും മൊഴി നല്‍കിയെന്ന് പൊലീസ് - താഹ വാർത്ത

പൊതുരംഗത്ത് സജീവമായിട്ടുള്ളവർ അതേ മേഖലയിൽ നിന്ന് കൊണ്ട് തന്നെ മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കണമെന്നാണ് നിർദേശം ലഭിച്ചിട്ടുള്ളതെന്നും മലബാർ ജില്ലകളിൽ അർബൻ മാവോയിസ്റ്റുകൾ സജീവമാണെന്നും അലനും താഹയും മൊഴി നൽകിയെന്ന് പൊലീസ്

വിവിധ രാഷ്ട്രീയ പാർട്ടികളിൽ മാവോയിസ്റ്റ് പ്രവർത്തനമുണ്ടെന്ന് അലനും താഹയും

By

Published : Nov 22, 2019, 9:10 AM IST

Updated : Nov 22, 2019, 7:45 PM IST

കോഴിക്കോട് : കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ മറയാക്കി നിരവധി പേർ കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവർത്തനത്തിൽ സജീവമാണെന്ന് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയും മൊഴി നല്‍കിയതായി പൊലീസ്. 20 പേരാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ എന്ന നിലയില്‍ മാവോയിസ്റ്റ് മേഖലയില്‍ സജീവ ഇടപെടൽ നടത്തുന്നതെന്നും ഇവർ മൊഴി നൽകിയതായി പൊലീസ് പറയുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളെക്കാൾ സുരക്ഷിതം വിവിധ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളായി പ്രവർത്തിക്കുക എന്നതാണ്. അതാണ് ഇത്തരം നീക്കത്തിന് പിന്നിലെന്നും പൊലീസ് വിശദീകരിക്കുന്നു.

അലന്‍റേയും താഹയുടേയും മൊഴി പുറത്ത്
പൊതുരംഗത്ത് സജീവമായിട്ടുള്ളവർ അതേ മേഖലയിൽ നിന്ന് കൊണ്ട് തന്നെ മാവോയിസ്റ്റ് ആശയം പ്രചരിപ്പിക്കണമെന്നാണ് നിർദേശം ലഭിച്ചിട്ടുള്ളതെന്നും മലബാർ ജില്ലകളിൽ അർബൻ മാവോയിസ്റ്റുകൾ സജീവമാണെന്നും അലനും താഹയും മൊഴി നൽകിയിട്ടുണ്ട്.

മാവോയിസ്റ്റ് വിരുദ്ധ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നഗരത്തിൽ നടത്താറുള്ള പ്രതിഷേധങ്ങൾക്ക് ഈ പ്രവർത്തകരാണ് നേതൃത്വം നല്‍കുന്നതെന്നും ഇവരുടെ മൊഴിയിലുണ്ട്. തീവ്ര നിലപാടുകൾ പ്രചരിപ്പിക്കുന്നതിന് സിപിഎം ആണ് കൂടുതൽ സുരക്ഷിതം എന്നതിനാലാണ് അലനും താഹയും സിപിഎമ്മിൽ തുടർന്നതെന്നും മൂന്ന് വർഷത്തോളമായി ഇരുവരും മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Last Updated : Nov 22, 2019, 7:45 PM IST

ABOUT THE AUTHOR

...view details