കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് പരിസ്ഥിതി മാസാചരണത്തിന് തുടക്കമായി - കോഴിക്കോട്

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി അരക്കോടി വൃക്ഷത്തൈകള്‍ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അതിലൂടെ വനവത്‌കരണം സാധ്യമാക്കുമെന്നും എ.കെ.ശശീന്ദ്രൻ അറിയിച്ചു

AK Sasindran  World Environment Day  ലോക പരിസ്ഥിതി ദിനം  ലോക പരിസ്ഥിതി ദിനാചരണം  World Environment Day celebration  എകെ ശശീന്ദ്രന്‍  വനം വന്യജീവി വകുപ്പ് മന്ത്രി  Minister of Forests and Wildlife  കോഴിക്കോട്  kozhikode
ലോക പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം എ.കെ.ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു

By

Published : Jun 5, 2021, 12:45 PM IST

കോഴിക്കോട്:ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളുമായി സംസ്ഥാന സർക്കാർ. പരിസ്ഥി ദിനം മുതല്‍ വനമഹോത്സവമായി ആചരിക്കുന്ന ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്‌ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിർവ്വഹിച്ചു. ചേവായൂര്‍ ഗവൺമെന്‍റ് ത്വക്ക് രോഗ ആശുപത്രി അങ്കണത്തില്‍ മരത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് ഉദ്‌ഘാടനം നിർവ്വഹിച്ചത്. ആശുപത്രി വികസനത്തിന്‍റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ക്കു പകരമാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. ചകിരി നാരില്‍ നിര്‍മിച്ച റൂട്ട് തൈകളുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

വനവത്‌കരണം സാധ്യമാക്കുമെന്ന് എ.കെ.ശശീന്ദ്രൻ

അരക്കോടി വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

പദ്ധതിയുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സാമുദായിക രാഷ്ട്രീയ യുവജന സംഘടനകളുടെയും ഇതര വകുപ്പുകളുടെയും സഹായത്തോടെ അരക്കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ വൃക്ഷാവരണം വർധിപ്പിക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പൂമരങ്ങളുടെയും തണല്‍-ഔഷധ-ഫല വൃക്ഷങ്ങളുടെയും തൈകള്‍ വനം വകുപ്പിന്‍റെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഉത്‌പാദിപ്പിച്ചിട്ടുണ്ട്.

വനവത്‌കരണം സാധ്യമാക്കും: എ.കെ.ശശീന്ദ്രൻ

ഹരിതകേരളം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മരങ്ങൾ വച്ച് പിടിപ്പിക്കാനും സംരക്ഷിക്കാനുമുള്ള പദ്ധതി നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ പഞ്ചായത്തുകളിലും നഗരം, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും വനവത്കരണം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. വനവത്കരണത്തിന്‍റെ ഭാഗമായി വൃക്ഷത്തൈകൾ നടുന്നതിലൂടെ മാത്രം ഈ പ്രകൃയ അവസാനിപ്പിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വനവത്‌കരണ പരിപാടി നടപ്പിലാക്കാൻ കഴിഞ്ഞാൽ നാം വച്ചുപിടിപ്പിക്കുന്ന മരങ്ങളുടെ സംരക്ഷണവും കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാകും. ഇതു സംബന്ധിച്ച് കേന്ദ്ര ഗവൺമെന്‍റിന് നിർദേശം നൽകും. തദ്ദേശ സ്വയം ഭരണ വകുപ്പും വനം വകുപ്പും സംയുക്തമായി ചേർന്ന് ഒരു പദ്ധതി തയാറാക്കാനുള്ള ആലോചനയിലാണെന്നും അത് പൂർത്തിയായാൽ ജനങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിരക്കുന്നതുമായ ഒരു വനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു

കൊവിഡ് കാലത്തും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും ജനങ്ങളുടെ സഹകരണത്തോടെ വൃക്ഷാവരണം വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എം. കെ. രാഘവന്‍ എം.പി, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍ എന്നിവർ പരിസ്ഥിതി ദിന സന്ദേശം നൽകി. സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ് ഐപിഎസ്, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജെ.ദേവപ്രസാദ്, കൗണ്‍സിലര്‍ ഡോ. പി.എന്‍. അജിത, അഡീഷണൽ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ്‌കുമാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ടി. സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read:പത്തനംതിട്ടയില്‍ 12 പച്ചതുരുത്തുകള്‍ കൂടി; സംരക്ഷിക്കുന്നത് 8600 തൈകള്‍

ABOUT THE AUTHOR

...view details