കോഴിക്കോട്: സ്‌കൂൾ വിദ്യാർത്ഥിയുടെ പരാതിയിൽ 56 കാരനെ പന്തീരങ്കാവ് പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്‌തു. ഒളവണ്ണ കമ്പിളിപറമ്പ് സ്വദേശിയാണ് പിടിയിലായത് (accused in the POCSO case was arrested).
സ്‌കൂളിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന 13 കാരൻ റോഡിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് സാഹായം വാഗ്‌ദാനം ചെയ്‌ത് 58 കാരന്‍ വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സ്‌കൂളിലെത്തിയ കുട്ടി ടീച്ചറോട് വിവരങ്ങൾ പറയുകയും തുടർന്ന് നിയമ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻ്റ് ചെയ്‌തു.
പ്രകൃതി വിരുദ്ധ പീഡനം: ഇത്തരത്തില്‍ കഴിഞ്ഞ ഒക്‌ടോബര്‍ 21 ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ 13 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയയാളെ അറസ്റ്റ് ചെയ്‌തിരുന്നു. വണ്ടിപ്പെരിയാര്‍ മൂങ്കലാര്‍ സ്വദേശിയാണ് പിടിയാലത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.