കോഴിക്കോട്: ബ്ലാക്ക്ഫംഗസ് രോഗ ചികിത്സയുടെ ഏകോപനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴംഗ സമിതിയെ രൂപീകരിച്ചു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് കണ്‍വീനറായുള്ള സമിതി എല്ലാ ദിവസവും സമിതി ചേര്‍ന്ന് സ്ഥിതി വിലയിരുത്തും. വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. രോഗ ബാധിതകര്‍ കൂടിയാല്‍ പ്രത്യേക വാര്‍ഡ് തുറക്കും. അതേ സമയം ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്ന് ലഭ്യമാകാത്ത അവസ്ഥയാണുള്ളത്.
ബ്ലാക്ക് ഫംഗസ് ഏകോപനത്തിന് ഏഴംഗ സമിതിയെ രൂപീകരിച്ചു
വിവിധ ജില്ലകളില്‍ നിന്നുള്ള ഒന്‍പത് പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ദിവസവും ഒരു രോഗിക്ക് ആറ് കുപ്പി മരുന്ന് വേണം. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ സ്റ്റോക്കുള്ളത് പത്ത് കുപ്പി മരുന്ന് മാത്രമാണ്. കൂടുതല്‍ മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചിരുന്നു. പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധ തന്നെയായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ALSO READ:ബ്ലാക്ക് ഫംഗസ്; ചികിത്സക്ക് ആന്‍റിഫംഗലുമായി എംഎസ്‌എൻ ലബോറട്ടറീസ്