കോഴിക്കോട്: പച്ചമരുന്ന് ചികിത്സയും മന്ത്രവാദവുമായി വീട്ടിലെത്തിയ ആൾ സ്വർണവും പണവുമായി മുങ്ങിയതായി പരാതി. പയ്യോളിയിലെ മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് ഏഴര പവന്‍ സ്വര്‍ണവും രണ്ട് ലക്ഷത്തി ഇരുപത്തായ്യായിരം രൂപയുമാണ് നഷ്‌ടപ്പെട്ടത്. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയാണ് സ്വർണവും പണവും തട്ടിയെടുത്തത്.
പാലക്കാട് ആലത്തൂർ സ്വദേശിയും പയ്യോളിയിൽ മദ്രസ അധ്യാപകനുമായ മാട്ടുമല ഇസ്‌മയിലാണ് പരാതി നൽകിയത്. ട്രെയിൻ യാത്രക്കിടെ നാല് മാസം മുൻപാണ് ഷാഫിയും മദ്രസ അധ്യാപകനുമായ ഇസ്‌മയിലും പരിചയപ്പെടുന്നത്. പിന്നീട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇസ്മയിലിനെ മന്ത്രവാദത്തിലൂടെ ചികിത്സയെന്ന പേര് പറഞ്ഞാണ് ഷാഫി സമീപിച്ചത്.
പയ്യോളിയിൽ മുറിയെടുത്ത് താമസിച്ചാണ് ഷാഫി, മദ്രസ അധ്യാപകന്‍റെ ചികിത്സയും മന്ത്രവാദവും നടത്തിയത്. സെപ്‌റ്റംബർ 22നാണ് ഷാഫി മദ്രസ അധ്യാപകന്റെ വീട്ടിൽ എത്തുന്നത്. നിസ്‌കരിക്കാനെന്ന് പറഞ്ഞത് ഇസ്‌മയിലിന്‍റെ കിടപ്പ് മുറിയിൽ കയറി.