കേരളം

kerala

ETV Bharat / state

കാസർകോട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് സംഗമം - മഹിളാ സംഗമം

കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ശവകുടീരത്തിലെ പുഷ്പാർച്ചനയോടെയാണ് സംഗമത്തിന് തുടക്കമായത്.

കോൺഗ്രസ് മഹിളാ സംഗമം

By

Published : Mar 5, 2019, 7:54 PM IST

കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധവുമായാണ് മഹിളാ കോൺഗ്രസ് അമ്മ പെങ്ങന്മാരുടെ സംഗമം നടത്തിയത്. വിവിധ ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ സംഗമത്തിൽ അണി ചേർന്നു.

സിപിഎം കൊലക്കത്തി താഴെ വയ്ക്കണമെന്നും, കൃപേഷിന്‍റെയുംശരത്ത് ലാലിന്‍റെയും കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്നും മഹിളാ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

കോൺഗ്രസ് മഹിളാ സംഗമം

ഒഞ്ചിയത്ത് കൊലചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരന്‍റെ ഭാര്യ കെ കെ രമയും സംഗമത്തിലെത്തി. സിപിഎമ്മിനെതിരെ രൂക്ഷമായ ഭാഷയിലാണ് കെ കെ രമ പ്രതികരിച്ചത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ കല്യോട്ടെ സംഗമത്തിനെത്തി. മഹിളാ കോൺഗ്രസ് നേതാക്കളും മട്ടന്നൂരിൽ കൊലചെയ്യപ്പെട്ട ഷുഹൈബിന്‍റെ ഉമ്മയും സംഗമത്തിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details