കോഴിക്കോട്:പ്രതിയെ പിടിക്കാൻ പോയ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ ഏഴ് പേര്‍ കീഴടങ്ങി. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആമ്പാത്ത് അശോകൻ അടക്കമുള്ള പ്രതികളാണ് കുറ്റ്യാടി സ്റ്റേഷനിൽ കീഴടങ്ങിയത്.
പൊലീസിനെ അക്രമിച്ച സംഭവത്തിൽ ഏഴ് പേര്‍ കീഴടങ്ങി
കണ്ടാലറിയാവുന്ന 32 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്
കുറ്റ്യാടിയിൽ പൊലീസിനെ അക്രമിച്ച സംഭവത്തിൽ 7 സിപിഎം പ്രവർത്തകർ കീഴടങ്ങി
കൂടുതൽ വായനയ്ക്ക്:കുറ്റ്യാടിയിൽ പൊലീസുകാർക്ക് നേരെ സിപിഎം അക്രമം
വാറന്‍റ് പ്രതിയായ അശോകനെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. കുറ്റ്യാടി നിട്ടൂരിൽ കഴിഞ്ഞ ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് പൊലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സാരമായി പരിക്കേറ്റിരുന്നു. പൊലീസ് വാഹനവും പ്രതികൾ തകർത്തു. കണ്ടാലറിയാവുന്ന 32 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തത്.