കേരളം

kerala

ETV Bharat / state

വളയത്ത് 1,200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

പ്രതിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു.

excise Raid kozhikode nadapuram  kozhikode valayam excise Raid  valayam chittarimala excise raid  എക്‌സൈസ് റെയ്ഡ് നാദാപുരം  കോഴിക്കോട് വളയം എക്സൈസ് റെയ്ഡ്  വളയം ചിറ്റാരിമല എക്സൈസ് റെയ്ഡ്
വളയം ചിറ്റാരിയിൽ 1,200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

By

Published : Apr 4, 2021, 3:47 PM IST

കോഴിക്കോട്:വളയം ചിറ്റാരിമലയിൽ വൻ വാഷ് ശേഖരം പിടികൂടി.തെരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്‌സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് വളയം ചിറ്റാരി മലയിലെ ചന്ദനത്താംകുണ്ടില്‍ നടത്തിയ റെയ്‌ഡിലാണ് 1,200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്.

വളയം ചിറ്റാരിയിൽ 1,200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

നാദാപുരം എക്സൈസ് ഇന്‍സ്‌പെക്‌ടര്‍ ടി. രമേശിന്‍റെ നേതൃത്വത്തില്‍ നടന്ന റെയ്‌ഡില്‍ പ്രിവന്‍റീവ് ഓഫീസര്‍ എം.എം. ഷൈലേഷ് കുമാര്‍, ഗ്രേഡ് പ്രിവന്‍റീവ് ഓഫീസര്‍ കെ. ഷാജി, തുടങ്ങിയവരും പങ്കെടുത്തു.

നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നാദാപുരം എക്‌സൈസ് റേഞ്ച് ഓഫീസ് നടത്തിവരുന്നത്. ചന്ദനത്താംകുണ്ടില്‍ പിടികൂടിയ വാഷുമായി ബന്ധപ്പെട്ട പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details