കടുതുരുത്തി :വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കെ എസ് പുരം സ്വദേശി ഷെറിന്‍ സണ്ണിക്കാണ് (21) ജീവഹാനിയുണ്ടായത്. കഴിഞ്ഞദിവസം രാവിലെ വീട്ടുമുറ്റത്തെ ഷെഡില്‍ വിറക് എടുക്കാന്‍ ചെന്ന അമ്മ റാണിയാണ് യുവാവിനെ വാഹനത്തിനുള്ളില്‍ ചേതനയറ്റ നിലയില്‍ കണ്ടത്.
നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍ - കടുതുരുത്തി കെ എസ് പുരം
വീട്ടുമുറ്റത്ത് ഷെഡില്‍ നിര്‍ത്തിയിട്ട കാറിലാണ് യുവാവിന്‍റെ മൃതദേഹം ഉണ്ടായിരുന്നത്
നിര്‍ത്തിയിട്ടിരുന്ന കാറില്‍ യുവാവ് മരിച്ച നിലയില്‍
Also read: വിവാഹം ഉറപ്പിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു
യുവാവ് വിഷവാതകം ശ്വസിച്ച് മരിച്ചതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍ കാറിനുള്ളിൽ വിഷാംശമുള്ള വസ്‌തുക്കള്‍ കൂട്ടി ഇട്ട് കത്തിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇതിനൊപ്പം എസി കൂടി പ്രവര്‍ത്തിച്ചതാവാം മരണകാരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
Last Updated : Mar 29, 2022, 4:19 PM IST