കോട്ടയം: വിറകിനായി ശേഖരിച്ച തടികഷ്‌ണത്തില്‍ തിരുകുടുംബത്തിന്‍റെ അത്ഭുതശില്‍പമൊരുക്കി തിടനാട് ചെമ്മലമറ്റം സ്വദേശി സനു. വീടിന് സമീപത്തെ പുരയിടത്തില്‍ കിടന്ന തടിയുടെ വേരുകള്‍ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സനുവിന് അത് വിറകായി കത്തിച്ചുകളയാന്‍ തോന്നിയില്ല. മറിച്ച് അതിലൊരു മനോഹര ശില്‍പം ഒരുക്കാനായിരുന്നു സനു ആഗ്രഹിച്ചത്.
വിറക് കഷ്‌ണത്തില്‍ ശില്‍പമൊരുക്കി ചെമ്മലമറ്റം സ്വദേശി സനു
തടികഷ്‌ണത്തില്‍ തിരുകുടുംബത്തിന്‍റെ ശില്‍പമാണ് സനു ഒരുക്കിയത്.
ദിവസവേതനക്കാരനായ സനുവിന് ശില്‍പനിര്‍മാണത്തില്‍ മുന്‍പരിചയമില്ല. ലോക്ക്‌ഡൗണ്‍ കാലത്ത് ഉണ്ടാക്കിയതാണെങ്കിലും പിന്നീട് വീട്ടിലെത്തിയ സനുവിന്‍റെ സുഹൃത്തുക്കളാണ് സനുവിനെ വൈറലാക്കിയത്. അരിവാള്‍, സ്‌ക്രൂഡ്രൈവര്‍, കുപ്പിച്ചില്ല്, ഹാക്‌സോ ബ്ലേഡ് എന്നിവ ഉപയോഗിച്ചാണ് ശില്‍പം കൊത്തിയിരിക്കുന്നത്. അരിവാള്‍ കൊണ്ട് വേര് ചെത്തിയെടുത്ത ശേഷം കുപ്പിച്ചില്ല് കൊണ്ട് മിനുസപ്പെടുത്തിയെടുത്തു. തിരുക്കുടുംബത്തിന്‍റെ ചിത്രം തടിയില്‍ വരച്ച ശേഷമാണ് കൊത്തിയെടുത്തത്. പിന്നീട് പോളിഷ് ചെയ്‌തെടുത്തു.