കേരളം

kerala

ETV Bharat / state

മാങ്ങ പറിക്കുന്നതിനിടയിൽ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ക്‌ ഷോപ്പുടമ മരിച്ചു

വർക്ക്‌ഷോപ്പിന് സമീപത്തെ പുളി മരത്തിൽ കയറി ഇരുമ്പു തോട്ടി ഉപയോഗിച്ച് സമീപത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടയിൽ 11 കെവി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

welding workshop died due to electric shock in kottayam  man died electric shock in kottayam  ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി  വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ക്‌ഷോപ്പുടമ മരിച്ചു
മാങ്ങ പറിക്കുന്നതിനിടയിൽ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ക്‌ ഷോപ്പുടമ മരിച്ചു

By

Published : Jun 12, 2022, 11:09 PM IST

കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ചു മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽ തോട്ടി തട്ടിയതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ക്‌ഷോപ്പുടമ മരിച്ചു. വൈക്കം മുണ്ടുമാഴത്ത് പുരുഷോത്തമൻ നായർ(62) ആണ് മരിച്ചത്. വർക്ക്‌ഷോപ്പിന് സമീപത്തെ പുളിമരത്തിൽ കയറി ഇരുമ്പു തോട്ടി ഉപയോഗിച്ച് സമീപത്തെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടയിൽ 11 കെവി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പുരുഷോത്തമൻ തൽക്ഷണം മരിച്ചു.

മാങ്ങ പറിക്കുന്നതിനിടയിൽ ഇരുമ്പുതോട്ടി വൈദ്യുതി ലൈനിൽ തട്ടി; വൈദ്യുതാഘാതമേറ്റ് വെൽഡിങ് വർക്ക്‌ഷോപ്പുടമ മരിച്ചു

ഞായറാഴ്‌ച വൈകുന്നേരം നാലോടെയായിരുന്നു അപകടം. റോഡിലൂടെ പോകുന്നവർ വൈദ്യുതി ലൈനിൽ നിന്ന് തീയാളുന്നത് കണ്ട് ഓടിക്കൂടിയപ്പോഴാണ് പുരുഷോത്തമന് ഷോക്കേറ്റത് അറിഞ്ഞത്. പിന്നീട് കെഎസ്‌ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി വിച്‌ഛേദിച്ചു.

ഒരു മണിക്കൂറോളം പുളിമരത്തിൽ തങ്ങിയിരുന്ന മൃതദേഹം ഫയർ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് താഴെ ഇറക്കിയത്. വർഷങ്ങളായി മണ്ണത്താനത്ത് വർക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു പുരുഷോത്തമൻ നായർ.

ABOUT THE AUTHOR

...view details