കോട്ടയം: കൊവിഡ് വ്യാപനം ശക്തമായതോടെ ജില്ലയിൽ വാരാന്ത്യ ലോക്‌ഡൗണ്‍ ശക്തമാക്കി. ജില്ലയില്‍ പ്രധാന ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന വര്‍ധിപ്പിച്ചു. എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി യാത്രയുടെ ഉദ്ദേശം എന്താണെന്ന് പരിശോധിച്ച ശേഷമേ യാത്ര തുടരാൻ അനുവദിക്കുന്നുള്ളൂ. അവശ്യ സര്‍വീസുകളെ മാത്രം കടത്തിവിടുകയും അല്ലാത്തവയ്ക്ക് പിഴ ഉള്‍പ്പെടെ ഈടാക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.
കൊവിഡ് വ്യാപനം : കോട്ടയത്ത് വാരാന്ത്യ ലോക്‌ഡൗണ്‍ ശക്തമാക്കി - kottayam covid
എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി യാത്രയുടെ ഉദ്ദേശം എന്താണെന്ന് പരിശോധിച്ചതിന് ശേഷമേ തുടരാൻ അനുവദിക്കുന്നുള്ളൂ.
കൊവിഡ് വ്യാപനം; കോട്ടയത്ത് വാരാന്ത്യ ലോക്‌ഡൗണ്‍ ശക്തമാക്കി
Also Read:കോട്ടയത്ത് ഇന്ന് കൊവിഡ് വാക്‌സിനേഷനില്ല
ജില്ലയിൽ ഇന്ന് ഹോട്ടലുകളും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്നുപ്രവര്‍ത്തിച്ചു. ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ നഗരത്തില്‍ എല്ലായിടത്തും കൊവിഡ് ജാഗ്രത അനൗണ്‍സ്‌മെന്‍റും നടത്തുന്നുണ്ട്. 27ആം തിയ്യതി മുതൽ 2500ന് മുകളിലാണ് ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് ജില്ലയിൽ 2515 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.