വനിതാദിനത്തോടനുബന്ധിച്ച് കോട്ടയത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു - പൊലീസ് ഉദ്യോഗസ്ഥർ
വനിത ദിനാഘോഷങ്ങൾ വിപുലമാക്കി കോട്ടയം ജില്ലയിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ. സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി അവൾ സ്വയം പ്രതിരോധത്തിന് തയ്യാറാകുക എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ടാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ വനിതാ ദിനാഘോഷത്തിൽ ശ്രദ്ധേയമായത്.
മണർകാട് സെന്‍റ് മേരീസ് കോളേജ് എൻഎസ്എസ് യൂണിറ്റുമായി ചേർന്നാണ് ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ വനിതാ ദിനാഘോഷ പരിപാടികൾ നടത്തിയത്. സ്ത്രീശാക്തീകരണത്തെ സംബന്ധിച്ചസെമിനാറുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വയം പ്രതിരോധത്തിന് സ്ത്രീ ശക്തരാകണം എന്ന സന്ദേശം വിളിച്ചറിയിച്ചുകൊണ്ട് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
സമൂഹത്തിൽ ഉന്നതി വേണമെന്ന് പറയുന്നതിനപ്പുറം, അവളെ സ്വതന്ത്രമായി ചിന്തിക്കാനും സ്വയംപര്യാപ്തതയിൽ എത്തിക്കാനുമുള്ള ആഹ്വാനമാണ്, കോട്ടയം വനിത പോലീസ് ഉദ്യോഗസ്ഥർ ഇത്തരം പരിപാടികളിലൂടെ സമൂഹത്തിന് നൽകുന്നത് എന്ന് പ്രോഗ്രാം കോർഡിനേറ്റർ പറഞ്ഞു.