കോട്ടയം: കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയാറാകാത്തത് ദൗർഭാഗ്യകരമെന്ന് സിഐടിയു ദേശീയ ജനറൽ കൗൺസിലംഗം വിഎൻ വാസവൻ. കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സമരം കോട്ടയത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയാറാകാത്തത് ദൗർഭാഗ്യകരം: വി എൻ വാസവൻ - സിഐടിയു
കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് സിഐടിയു ഏരിയ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിക്ഷേധ സമരം കോട്ടയത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദഹം.
കർഷകരുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി തയാറാകാത്തത് ദൗർഭാഗ്യകരം: വി എൻ വാസവൻ
കർഷകൻ ഉത്പാദിപ്പിക്കുന്ന ഉത്പന്ന അവന്‍റേതല്ലാതാക്കുന്ന നിയമം ചർച്ച കൂടാതെ പാസാക്കിയത് ജനാധിപത്യത്തിന് യോജിച്ച നടപടിയല്ലയെന്നും വാസവൻ പറഞ്ഞു. തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം നടന്ന സമരത്തിൽ സിപിഎം നേതാവ് സിഎൻ സത്യനേശൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ.കെ അനിൽകുമാർ, അഡ്വ. ഷീജ അനിൽ, എം കെ പ്രഭാകരൻ, ബി ശശികുമാർ, സുനിൽ തോമസ് തുടങ്ങിയവർ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശേരി, പുതുപ്പള്ളി, വാഴൂർ എന്നിവിടങ്ങളിലും സമരം നടന്നു.
Last Updated : Jan 29, 2021, 3:50 AM IST