കേരളം

kerala

ETV Bharat / state

വി.എം.സിറാജ് ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ - erattupetta municipal chairman election

കഴിഞ്ഞ തവണ 12 വോട്ടുകള്‍ നേടി ഒന്നാംസ്ഥാനത്ത് എത്തിയ എതിര്‍സ്ഥാനാര്‍ഥി ടി.എം റഷീദിന് ഇത്തവണ സ്വന്തം വോട്ടുപോലും നേടാനായില്ല

വി.എം.സിറാജ്

By

Published : Nov 13, 2019, 4:40 PM IST

Updated : Nov 13, 2019, 4:56 PM IST

കോട്ടയം:ഈരാറ്റുപേട്ട നഗരസഭ ചെയർമാന്‍ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി.എം.സിറാജ് വിജയിച്ചു. ആകെ പോള്‍ ചെയ്‌ത 17 വോട്ടില്‍ ജനപക്ഷ അംഗത്തിന്‍റേതടക്കം 12 വോട്ടുകള്‍ നേടിയാണ് വി.എം.സിറാജ് വിജയിച്ചത്. കഴിഞ്ഞ തവണ 12 വോട്ടുകള്‍ നേടി ഒന്നാംസ്ഥാനത്ത് എത്തിയ എതിര്‍സ്ഥാനാര്‍ഥി ടി.എം റഷീദിന് ഇത്തവണ സ്വന്തം വോട്ടുപോലും നേടാനായില്ല.റഷീദിന്‍റെ വോട്ട് അസാധുവായി.

ഇത് അഞ്ചാമത്തെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലാണ് ഈരാറ്റുപേട്ട നഗരസഭക്ക് മൂന്നാമത്തെ ചെയര്‍മാനുണ്ടാകുന്നത്. ഒക്‌ടോബര്‍ 16ലെ വോട്ടെടുപ്പിന്‍റെ തുടര്‍ച്ചയാണ് ഇന്ന് നടന്നത്. ഇതുപ്രകാരം യുഡിഎഫ് സ്ഥാനാര്‍ഥിയായി വി.എം.സിറാജും എല്‍ഡിഎഫ് വിമതനായി ടി.എം.റഷീദും മാത്രമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ 17 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇതില്‍ ടി.എം.റഷീദിന്‍റേതടക്കം അഞ്ച് എണ്ണം അസാധുവായി. യുഡിഎഫിലുള്ള 11 വോട്ടുകള്‍ക്കൊപ്പം ജനപക്ഷത്തിന്‍റെ ജോസ് മാത്യു വള്ളിക്കാപ്പിലിന്‍റെ വോട്ടും വി.എം.സിറാജിന് ലഭിച്ചു. എസ്‌ഡിപിഐ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നു.

വി.എം.സിറാജ് ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ

ഈരാറ്റുപേട്ട നഗരസഭയുടെ ഏറ്റവും മികച്ച മുന്നേറ്റത്തിനായി പരിശ്രമിക്കുമെന്ന് വി.എം.സിറാജ് തെരഞ്ഞെടുപ്പിന് ശേഷം പ്രതികരിച്ചു. അതേസമയം കൗണ്‍സിലര്‍മാരുടെ വിധിയെ മാനിക്കുന്നുവെന്നും വാര്‍ഡിന്‍റെ തുടര്‍വികസനത്തിനായി പ്രവര്‍ത്തനം തുടരുമെന്നും എതിര്‍സ്ഥാനാര്‍ഥിയായ ടി.എം.റഷീദ് പ്രതികരിച്ചു. ഒക്ടോബര്‍ 16ലെ വോട്ടെടുപ്പിന്‍റെ തുടര്‍ച്ച വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത് ടി.എം.റഷീദ് ആയിരുന്നു. ബിജെപിക്ക് ഒപ്പം കൂടി മുസ്ലിം സമുദായത്തെ അടച്ചാക്ഷേപിച്ച പി സി ജോര്‍ജിന്‍റെ ജനപക്ഷത്തെ ഭരണപങ്കാളിത്തത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നിന്നും എസ്‌ഡിപിഐ കൗണ്‍സിലര്‍മാര്‍ വിട്ടുനിന്നതെന്ന് മുന്‍സിപ്പല്‍ പ്രസിഡന്‍റ് സുബൈര്‍ വെള്ളാപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് നഗരസഭാ ഹാളിന് പുറത്ത് പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടായി. സംഘര്‍ഷത്തില്‍ ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റിരുന്നു.

Last Updated : Nov 13, 2019, 4:56 PM IST

ABOUT THE AUTHOR

...view details