കേരളം

kerala

ETV Bharat / state

റോഡുകളുടെ ഗുണനിലവാരം; കോട്ടയത്ത് വിജിലൻസ് സംഘത്തിന്‍റെ മിന്നൽ പരിശോധന - Vigilance Conducting raid in Roads

കോട്ടയം എംഎൽ റോഡിൽ നടത്തിയ മിന്നൽ പരിശോധനയിൽ ടാറിന്‍റെ അളവ് കണക്കാക്കാൻ വിജിലൻസ് സംഘം സാമ്പിൾ ശേഖരിച്ചു.

റോഡുകളുടെ ഗുണനിലവാരം പരിശോധിക്കൻ വിജിലൻസ് സംഘത്തിൻറെ മിന്നൽ പരിശോധന  റോഡുകളുടെ ഗുണനിലവാരം  റോഡ് വിജിലൻസ് സംഘം പരിശോധന  വിജിലൻസ് സംഘത്തിന്‍റെ മിന്നൽ പരിശോധന  കോട്ടയം എംഎൽ റോഡ്  റോഡിൽ ടാറിന്‍റെ അളവ്  road vigilance inspection  Vigilance inspection in roads in kerala  Vigilance Conducting raid in Roads  വിജിലൻസ് സംഘം
റോഡുകളുടെ ഗുണനിലവാരം; കോട്ടയത്ത് വിജിലൻസ് സംഘത്തിന്‍റെ മിന്നൽ പരിശോധന

By

Published : Sep 16, 2022, 3:08 PM IST

Updated : Sep 16, 2022, 3:28 PM IST

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നിർമിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാൻ വിജിലൻസ് സംഘത്തിന്‍റെ മിന്നൽ പരിശോധന. ഹൈക്കോടതി ഉത്തരവ് പ്രകാരം നിർമാണം പുരോഗമിക്കുന്നതും പൂർത്തിയായതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് മിന്നൽ പരിശോധന നടത്തിയത്. കോട്ടയം എംഎൽ റോഡിൽ വിജിലൻസ് പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ടാറിന്‍റെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ചു. സാമ്പിൾ ലാബിൽ പരിശോധിക്കും.

റോഡുകളുടെ ഗുണനിലവാരം; കോട്ടയത്ത് വിജിലൻസ് സംഘത്തിന്‍റെ മിന്നൽ പരിശോധന

റോഡ് സാമ്പിളിന്‍റെ ലാബ് റിപ്പോർട്ട് ലഭിച്ചശേഷം നിർദിഷ്‌ഠ അളവിൽ ടാർ ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ റോഡുകളുടെ പരിശോധനയാണ് ഇന്ന് നടക്കുന്നത്. പരിശോധന തുടരും.

Last Updated : Sep 16, 2022, 3:28 PM IST

ABOUT THE AUTHOR

...view details