കോട്ടയം: യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്‍റെ പ്രചരണ ബോര്‍ഡില്‍ വി ഡി സതീശന്‍റെ ചിത്രം ഉള്‍പ്പെടുത്താത്തത് വാര്‍ത്തയായതോടെ അദ്ദേഹത്തെ ഉള്‍പ്പെടുത്തി പുതിയ ബോര്‍ഡ്. ഡിസംബര്‍ 3ന് ഈരാറ്റുപേട്ടയില്‍ ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ മഹാസമ്മേളനത്തിന്‍റെ പ്രചരണ ബോര്‍ഡിലാണ് പ്രതിപക്ഷ നേതാവിന്‍റെ ചിത്രം ഉള്‍പ്പെടുത്താതിരുന്നത്.
സതീശനില്ലാത്ത യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ്: വാര്‍ത്ത പ്രചരിച്ചു, ചിത്രം ഉള്‍പ്പെടുത്തി - പ്രതിപക്ഷ നേതാവ്
യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്‍റെ പ്രചരണ ബോര്‍ഡില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ചിത്രം ഉള്‍പ്പെടുത്താതിരുന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ചിത്രം ഉള്‍പ്പെടുത്തി യൂത്ത് കോണ്‍ഗ്രസ് ജില്ല നേതൃത്വം പുതിയ ബോര്‍ഡ് ഇറക്കി
സതീശനില്ലാത്ത യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ്: വാര്‍ത്ത പ്രചരിച്ചു, ചിത്രം ഉള്‍പ്പെടുത്തി
അദ്ദേഹത്തെ ഉള്‍ക്കൊള്ളിച്ചുള്ള പുതിയ ബോര്‍ഡ് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല നേതൃത്വം പങ്കുവച്ചു. വി ഡി സതീശനൊപ്പം ഷാഫി പറമ്പില്‍, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് തുടങ്ങിയവരും പുതിയ ബോര്‍ഡില്‍ ഇടംപിടിച്ചിട്ടുണ്ട്.
Last Updated : Nov 23, 2022, 1:28 PM IST