കോട്ടയം:മൂർഖൻ പാമ്പിന്‍റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യനിലയിൽ പുരോഗതി. തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ദ്രാവകരൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങിയിട്ടുണ്ട്. വാവ സുരേഷ് ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറയിച്ചു. വാവ സുരേഷിന്‍റെ ആരോഗ്യ നില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും. വെൻ്റിലേറ്റർ മാറ്റുന്ന കാര്യത്തിലും തീരുമാനമെടുക്കും.
വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി ; ചോദ്യങ്ങളോട് പ്രതികരിച്ചു തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ - പാമ്പ് പിടുത്തക്കാരന്‍ വാവസുരേഷിന്‍റെ ചികിത്സ
വാവ സുരേഷിന്‍റെ ആരോഗ്യനില വിലയിരുത്തുന്നതിനായി മെഡിക്കല്‍ ബോര്‍ഡ് ഇന്ന് ചേരും.
വാവ സുരേഷിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി