കേരളം

kerala

ETV Bharat / state

സൗന്ദര്യം നിറച്ച് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം: ജീവിക്കാൻ വഴിയില്ലാതെ കച്ചവടക്കാർ

ഇത്തവണ കൊവിഡ് എത്തിയതൊന്നും അറിയാതെ കാഴ്ചയും രുചിയും നിറച്ച് വളഞ്ഞങ്ങാനം രൗദ്രഭാവത്തില്‍ ഒഴുകിയിറങ്ങുകയാണ്. പക്ഷേ സന്ദർശകരുടെ കുറവ് വെള്ളച്ചാട്ടത്തെ ആശ്രയിച്ച് കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരെ പ്രതിസന്ധിയിലാക്കി.

valanjaganam water fall  കുമളി  കോട്ടയം  വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
കണ്ണിന് കുളിർമയേകി വളഞ്ഞങ്ങാനം വെള്ളച്ചാട്ടം

By

Published : Jul 28, 2020, 8:47 PM IST

Updated : Jul 28, 2020, 10:30 PM IST

കോട്ടയം: വേനലില്‍ ഇടമുറിഞ്ഞ് തെളിനീരായി ഒഴുകിയിറങ്ങും. പെയ്‌ത് തീരാതെ മഴയെത്തുമ്പോൾ എല്ലാ രൗദ്രതയും ആവാഹിച്ച് ആർത്തലച്ച് ഒഴുകും. കോട്ടയം - കുമളി സംസ്ഥാന പാതയിൽ യാത്ര ചെയ്യുമ്പോൾ കുട്ടിക്കാനത്തിന് തൊട്ടുമുൻപായി ജലം ഒഴുകിയെത്തുന്ന ഇരമ്പം കേൾക്കാം. അടുത്തേക്കെത്തുമ്പോൾ വളഞ്ഞങ്ങാനം വെള്ളച്ചാട്ടം സമ്മാനിക്കുന്നത് കാഴ്ചയുടെ മനോഹര ദൃശ്യാനുഭവം. മഴക്കാലത്താണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം കാണാൻ കൂടുതല്‍ സഞ്ചാരികളെത്തുന്നത്. 100 അടി ഉയരത്തില്‍ നിന്ന് പതഞ്ഞൊഴുകിയിറങ്ങി ജലപാതത്തിലേക്ക് മറയുന്ന കാഴ്ച ആരെയുടെയും മനം കുളിർപ്പിക്കും. വഴിയോരത്ത് വിവിധ രുചികളുമായി ഉപ്പിലിട്ട മാങ്ങയും കൈതച്ചക്കയും.

സൗന്ദര്യം നിറച്ച് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം: ജീവിക്കാൻ വഴിയില്ലാതെ കച്ചവടക്കാർ

ഇത്തവണ കൊവിഡ് എത്തിയതൊന്നും അറിയാതെ കാഴ്ചയും രുചിയും നിറച്ച് വളഞ്ഞങ്ങാനം രൗദ്രഭാവത്തില്‍ ഒഴുകിയിറങ്ങുകയാണ്. പക്ഷേ സന്ദർശകരുടെ കുറവ് വെള്ളച്ചാട്ടത്തെ ആശ്രയിച്ച് കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്നവരെ പ്രതിസന്ധിയിലാക്കി. മഹാമാരിക്കാലത്തെ അതിജീവിച്ച് സന്ദർശകർ എത്തുന്നതും കാത്ത് കച്ചവടമൊരുക്കാൻ തയ്യാറെടുക്കുകയാണ് സഞ്ചാരികളെ ആശ്രയിച്ച് ജീവിതം നയിച്ചിരുന്നവർ.

Last Updated : Jul 28, 2020, 10:30 PM IST

ABOUT THE AUTHOR

...view details