കേരളം

kerala

ഇടതുപക്ഷവും പിഎഫ്‌ഐയും ഇരട്ടസഹോദരങ്ങളെപ്പോലെ : വി മുരളീധരൻ

ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടാത്തതും പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിൽ നടക്കുന്ന റെയ്‌ഡും ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെതിരെ വി മുരളീധരൻ

By

Published : Dec 29, 2022, 8:42 PM IST

Published : Dec 29, 2022, 8:42 PM IST

മുഖ്യമന്ത്രി മൗനം പുലർത്തുന്നത് അത്ഭുതകരം  ഇപി ജയരാജൻ വിവാദം  വി മുരളീധരൻ  കേന്ദ്ര വിദേശകാര്യ മന്ത്രി  ഇടതുപക്ഷവും പിഎഫ്‌ഐയും ഇരട്ടസഹോദരങ്ങൾ  സോളാറിലെ സിബിഐ കണ്ടെത്തലുകൾ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  kerala news  malayalam news  v muralidharan  v muralidharan criticized cpm and congress  CBI findings on solar case  Left and PFI are twin brothers  ep jayarajan  പോപ്പുലർ ഫ്രണ്ട്  പിഎഫ്‌ഐ
മുഖ്യമന്ത്രിയുടെ മൗനം അത്ഭുതകരം

വി മുരളീധരൻ മാധ്യമങ്ങളോട്

കോട്ടയം : ഇ പി ജയരാജൻ വിഷയത്തിൽ മുഖ്യമന്ത്രി മൗനം പുലർത്തുന്നത് അത്ഭുതകരമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ. എല്ലാത്തരം അഴിമതിയുടേയും കേന്ദ്രമായി സിപിഎം മാറി. അഴിമതിയിൽ പങ്കുളളത് കൊണ്ടാണോ മുഖ്യമന്ത്രി മിണ്ടാത്തതെന്നും വി മുരളീധരൻ ചോദിച്ചു.

വിഷയത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാത്തത് ശരിയല്ല. ഇ പി ജയരാജന് ഇത്രയും സ്വത്ത് എവിടെ നിന്നാണ് ഉണ്ടായതെന്ന് പറയണം. കോൺഗ്രസ്, സിപിഎമ്മിന്‍റെ അഴിമതിയ്‌ക്ക് കൂട്ട് നിൽക്കുകയാണ്. ഇടതുപക്ഷവും പിഫ്‌ഐയും ഇരട്ട സഹോദരങ്ങളെപ്പോലെയാണ് പെരുമാറുന്നതെന്നും വി മുരളീധരൻ ആരോപിച്ചു.

സോളാറിലെ സിബിഐ കണ്ടെത്തലുകൾ വസ്‌തുതയല്ല എന്ന് കോൺഗ്രസിന് അഭിപ്രായമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം നിലപാടില്ലായ്‌മയാണ് കോൺഗ്രസിന്‍റെ ഇപ്പോഴത്തെ സ്ഥിതിയെന്നും കുറ്റപ്പെടുത്തി.ചന്ദനക്കുറി വിഷയത്തിലും വ്യക്തമാകുന്നത് കോൺഗ്രസിന്‍റെ നിലപാടില്ലായ്‌മയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details