ലവ് ജിഹാദ്; ക്രൈസ്‌തവരുടെ ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് വി മുരളീധരൻ - CPM
മുസ്ലീം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം മൂലമാണ് ജോസ് കെ മാണി പ്രസ്‌താവന പിൻവലിച്ചതെന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ ആരോപിച്ചു
ലവ് ജിഹാദ്; ക്രൈസ്‌തവസമുദായത്തിന്‍റെ ആശങ്കയാണ് ജോസ് കെ മാണിയിലൂടെ പുറത്ത് വന്നതെന്ന് വി മുരളീധരൻ
കോട്ടയം:ലവ് ജിഹാദിനെപ്പറ്റി ജോസ് കെ മാണി പറഞ്ഞതിലൂടെ ക്രൈസ്‌തവസമുദായത്തിന്‍റെ ആശങ്കയാണ് പുറത്ത് വന്നതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മുസ്ലീം ലീഗിന് സിപിഎമ്മിലുള്ള സ്വാധീനം മൂലമാണ് ജോസ് കെ മാണി പ്രസ്‌താവന പിൻവലിച്ചത്. ഇക്കാര്യത്തിൽ സിപിഎമ്മും കോണ്‍ഗ്രസും പ്രതികരിക്കാത്തത് ക്രൈസ്‌തവ വിഭാഗങ്ങളോടുളള അവഗണനയാണെന്നും വി.മുരളീധരൻ കോട്ടയത്ത് പറഞ്ഞു.