കേരളം

kerala

ETV Bharat / state

പായിപ്പാട്ടെ തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തിൽ - payippad workers

അസം, പശ്ചിമബംഗാൾ സ്വദേശികളുടെ മടക്കത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. തൊഴിലാളികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളുടെയും അനുമതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

തൊഴിലാളികളുടെ മടങ്ങിപ്പോക്കിൽ അനശ്ചിതത്വം  പായിപ്പാട് അതിഥി തൊഴിലാളികൾ  കൊവിഡിനെ തുടർന്ന് മടക്കം  അതിഥി തൊഴിലാളികളുടെ മടക്കം  Uncertainty in the return of payippad workers  payippad workers  payippadu migrant workers return
പായിപ്പാട്ടെ തൊഴിലാളികളുടെ മടങ്ങിപ്പോക്കില്‍ അനിശ്ചിതത്വം

By

Published : May 7, 2020, 8:02 PM IST

കോട്ടയം:ജില്ലയില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ മടക്കം അനിശ്ചിതത്വത്തില്‍. പായിപ്പാട് മേഖലയിലെ അസം, പശ്ചിമബംഗാൾ സ്വദേശികളുടെ മടക്കത്തിലാണ് അനിശ്ചിതത്വം തുടരുന്നത്. തൊഴിലാളികളെ സംസ്ഥാനത്ത് എത്തിക്കുന്നതിനായി ഇരു സംസ്ഥാനങ്ങളുടെയും അനുമതി ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പശ്ചിമ ബംഗാളിൽ നിന്നുള്ള 14092 പേരുൾപ്പെടെ 20998 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. തൊഴിലാളികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് അസം ആണ്. 2455 പേരാണ് നാട്ടിലേക്ക് തിരികെ പോകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ നിലവിൽ ബീഹാർ, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ളവരെ മടക്കി അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇവരെ തിരികെ എത്തിക്കുന്നതിന് അതത് സംസ്ഥാനങ്ങളിൽ നിന്നും അനുമതി കിട്ടിയിട്ടുണ്ടന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.

ലോക്ക് സൗൺ കാലത്ത് നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവരാണ് പായിപ്പാട്ടെ അതിഥി തൊഴിലാളികൾ. അതേസമയം, ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചതോടെ ജില്ലയിലെ നിർമാണ വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങൾ പുനരാംഭിച്ചു. അതുകൊണ്ട് നിലവിൽ മടങ്ങിപ്പോകേണ്ടതില്ലെന്ന നിലപാടുള്ളവരുടെ എണ്ണത്തിലും വർധനയുണ്ട്.

ABOUT THE AUTHOR

...view details