കേരളം

kerala

ETV Bharat / state

വീട്ടമ്മമാർക്ക് സമാധാനം വേണമെങ്കിൽ യു.ഡി.എഫ് വരണം: പ്രിൻസ് ലൂക്കോസ് - cpm

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് കൊലപാതകങ്ങൾ ഇല്ലായിരുന്നു.

ഏറ്റുമാനൂര്‍  പ്രിൻസ് ലൂക്കോസ്  Prince Lucas  udf  സി.പി.എം  cpm  യുഡിഎഫ്
വീട്ടമ്മമാർക്ക് സമാധാനം വേണമെങ്കിൽ യു.ഡി.എഫ് വരണം: പ്രിൻസ് ലൂക്കോസ്

By

Published : Mar 27, 2021, 8:47 PM IST

കോട്ടയം: ഏറ്റുമാനൂര്‍ നിമയ സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്. വീടുകള്‍ കേന്ദ്രീകരിച്ചാണ് ഈ ഘട്ടത്തില്‍ പ്രചാരണം നടക്കുക. അതേസമയം വീട്ടമ്മമാർക്ക് സമാധാനം വേണമെങ്കിൽ യു.ഡി.എഫ് വരണമെന്ന് പ്രിൻസ് ലൂക്കോസ് പറഞ്ഞു. നീണ്ടകരയില്‍ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു സ്ഥാനാര്‍ഥിയുടെ പ്രസ്താവന.

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്‍റെ കാലത്ത് കൊലപാതകങ്ങൾ ഇല്ലായിരുന്നു. രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങി നൽകിയിരുന്നു. ഓരോ കൊലപാതകവും ഓരോ കുടുംബത്തെയാണ് അനാഥമാക്കുന്നത്. ഓരോ അമ്മമാരെയും വിധവയാക്കുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയ കൊലപാതകത്തിന്‍റെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ബാറുകൾ അടച്ചു പൂട്ടി. ഇതോടെ സംസ്ഥാനത്ത് മദ്യ നിരോധനം പ്രാബല്യത്തിൽ വന്നു. വീടുകളിലും കുടുംബങ്ങളിലും സമാധാനമുണ്ടായിരുന്നു. എന്നാൽ, ബാർ മുതലാളിമാരുടെ ഇടതു സർക്കാർ അധികാരം ഏറ്റതോടെ സംസ്ഥാനത്ത് വീട്ടമ്മമാരുടെ സമാധാനം പോയതായും സ്ഥാനാര്‍ഥി പറഞ്ഞു.

ABOUT THE AUTHOR

...view details