കേരളം

kerala

ETV Bharat / state

യുഡിഎഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം മുഖ്യ അജണ്ഡ - ഉമ്മൻ ചാണ്ടി

കേരളാ കോൺഗ്രസ്സ് ജോസ് പക്ഷത്തിൻ്റെ ഇടതു പ്രവേശനത്തിനു ശേഷം ആദ്യം ചേരുന്ന യു.ഡി.എഫ് യോഗം കോട്ടയത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തും.

UDF Meeting  UDF  Oommenchandi  Election  നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്ന്  തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം മുഖ്യ അജണ്ഡ  ഉമ്മൻ ചാണ്ടി  കോൺഗ്രസ്സ്
നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്ന്;തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം മുഖ്യ അജണ്ഡ

By

Published : Nov 2, 2020, 11:10 AM IST

കോട്ടയം: നിർണ്ണായക യു.ഡി.എഫ് യോഗം ഇന്ന് കോട്ടയത്താണ് ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള അവസാന ഘട്ട ചർച്ചയാണ് ഇന്നത്തെ യോഗത്തിന്‍റെ പ്രധാന അജണ്ഡ. കേരളാ കോൺഗ്രസ്സ് ജോസ് പക്ഷത്തിൻ്റെ ഇടതു പ്രവേശനത്തിനു ശേഷം ആദ്യം ചേരുന്ന യു.ഡി.എഫ് യോഗം കോട്ടയത്തെ നിലവിലെ രാഷ്ട്രിയ സാഹചര്യങ്ങൾ വിലയിരുത്തും. ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ പി.ജെ ജോസഫ്, തിരുവഞ്ചൂർ രാധ കൃഷ്ണൻ, അനൂപ് ജേക്കബ്, കെ.സി ജോസഫ് തുടങ്ങി പ്രമുഖ നേതാക്കളും പങ്കെടുക്കും. ജോസ് വിഭാഗത്തിൻ്റെ കൊഴിഞ്ഞു പോക്കോടെ ഒഴിവുവരുന്ന നിയമസഭാ സീറ്റുകളെ സംബന്ധിച്ച ചർച്ചകൾക്കും യോഗം വേദിയാവും. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് പി.ജെ.ജോസഫുമായി കോൺഗ്രസ്സ് നേതാക്കൾ ഉഭയകക്ഷി ചർച്ച നടത്തിയ ശേഷമാണ് നിർണ്ണായക യു.ഡി.എഫ് യോഗം ചേരുന്നത്.

ABOUT THE AUTHOR

...view details