കോട്ടയം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള തുടർ പ്രക്ഷോഭങ്ങളെ കുറിച്ച് ചർച്ച ചെയ്യാന്‍ ചേർന്ന ജില്ലാ യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ലഭിക്കേണ്ട അധികാര സ്ഥാനങ്ങൾ വിട്ടുകിട്ടുന്നില്ലെന്നും ഇത്തരം പ്രശ്‌നങ്ങളില്‍ യുഡിഎഫ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ബഹിഷ്‌കരിച്ചത്.
യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം - kerala congress joseph faction
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് യോഗം ബഹിഷ്‌കരിച്ചത്.
യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം
യോഗത്തിലെത്തിയപ്പോൾ തന്നെ സജി മഞ്ഞക്കടമ്പൻ വിഷയത്തിലെ പ്രതിഷേധം അറിയിച്ചിരുന്നു. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ജോസഫ് വിഭാഗം യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.
യുഡിഎഫ് ധാരണാപ്രകാരം നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ചങ്ങനാശ്ശേരി നഗരസഭയിലും ജോസ്.കെ.മാണി വിഭാഗത്തിന് ലഭിച്ച പദവിയുടെ കാലയളവ് കഴിഞ്ഞിട്ടും ഇതേ പദവിയില്‍ തുടരുന്നതാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതിഷേധത്തിനിടയാക്കിയത്.
Last Updated : Jan 5, 2020, 3:55 PM IST