കോട്ടയത്ത് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ചികത്സയിലുള്ളവരുടെ എണ്ണം എട്ടായി
കോട്ടയം: ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികത്സയിലുള്ളവരുടെ എണ്ണം എട്ടായി. മുബൈയിൽ നിന്നും അബുദാബിയിൽ നിന്നും വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച മൂന്ന് പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ രണ്ട് പേര് വിദേശത്ത് നിന്നും ഒരാൾ അന്യ സംസ്ഥാനത്ത് നിന്നുമാണ് എത്തിയിരുന്നത്. 400 പേരാണ് ഇതുവരെ വിദേശത്ത് നിന്നെത്തി ജില്ലയിൽ ക്വാറന്റൈൻ സെന്ററിലും ഗാർഹിക നിരീക്ഷണത്തിലുമായി കഴിയുന്നത്.