കേരളം

kerala

ETV Bharat / state

ജീര്‍ണാവസ്ഥയില്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി ബോട്ട്

2012ലാണ് കൺസ്യൂമർഫെഡ് ബോട്ട് സർവീസ് ആരംഭിക്കുന്നത്. നിലവിൽ ബോട്ട് തീരത്ത് കിടന്നു നശിക്കുകയാണ്.

ത്രിവേണി ബോട്ട്

By

Published : Feb 9, 2019, 8:13 AM IST

കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലേക്ക് സർവീസ് നടത്തിയിരുന്ന കൺസ്യൂമർ ഫെഡ് ത്രിവേണി ബോട്ട് ഓട്ടം നിർത്തിയതോടെ ഒറ്റപ്പെട്ട മേഖലകളിൽ ജനങ്ങൾക്ക് ആശ്രയമായിരുന്ന ബോട്ട് ഇന്ന് പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൺസ്യൂമർഫെഡ് അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന ആക്ഷേപം ഉയരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന അപ്പർകുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് ആശ്രയമായി 2012ലാണ് കൺസ്യൂമർഫെഡ് ബോട്ട് സർവീസ് ആരംഭിക്കുന്നത് വിവിധ ഇടങ്ങളിൽ സഞ്ചരിച്ച സാധനങ്ങൾ വിൽപ്പന നടത്തിയിരുന്ന ബോട്ടിൽ സബ്സിഡി ഇനത്തിലും അല്ലാതെയുമുള്ള സാധനങ്ങൾ വിൽക്കുന്നുണ്ടായിരുന്നു പക്ഷേ അധികം താമസിക്കാതെ ബോട്ടിൻെറ സർവീസുകൾ മുടങ്ങാൻ തുടങ്ങി യന്ത്രത്തകരാർ ഇന്ധനം ലഭ്യമല്ല വിതരണത്തിനുള്ള സാധനങ്ങൾ ഇല്ലാത്ത അവസ്ഥ തുടങ്ങിയ കാരണങ്ങളാലാണ് സർവീസുകൾ മുടങ്ങിയത് നിലവിൽ ബോട്ട് തീരത്ത് കിടന്നു നശിക്കുകയാണ്.

ജീര്‍ണാവസ്ഥയില്‍ കണ്‍സ്യൂമര്‍ഫെഡിന്‍റെ ത്രിവേണി ബോട്ട്

ABOUT THE AUTHOR

...view details