കോട്ടയം:കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ പുല്‍ക്കൂടുകളും നക്ഷത്രങ്ങളും ഒരുക്കാനുള്ള തിരിക്കലാണ് എല്ലാവരും. ക്രിസ്‌മസ് വിപണി ലക്ഷ്യം വച്ച് പുല്‍ക്കൂടുകള്‍ ഒരുക്കുകയാണ് നാട്ടിലെ പരമ്പരാഗത കുട്ട നെയ്ത്ത് തൊഴിലാളികള്‍.
കൊവിഡ് കാലം മറക്കാം.. ക്രിസ്‌മസിനെ വരവേല്‍ക്കാന്‍ നാടന്‍ പുല്‍ക്കൂടുകൾ റെഡി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി അറുമുഖനാണ് അതി മനോഹരമായ നാടൻ പുൽക്കൂടുകൾ നിർമിച്ച് വിൽപന നടത്തുന്നത്. കോട്ടയം നെഹ്റു സ്‌റ്റേഡിയത്തിന് മുന്നിലാണ് അറുമുഖനും മകൻ ശരവണനും പുൽക്കൂടുകൾ നിർമിക്കുന്നത്.
മുളയില്‍ നിർമിക്കുന്ന പുല്‍ക്കൂടുകൾ
250 രൂപയാണ് ഒരു പുൽക്കൂടിന്‍റെ വില. ഒന്നര മണിക്കൂർ സമയം കൊണ്ടാണ് ഒരെണ്ണം നിർമിക്കുന്നതെന്നും അറുമുഖൻ പറഞ്ഞു. പാകമായ മുളന്തണ്ടുകള്‍ ചീകി മിനുക്കി ആണിയടിച്ച് രൂപം ഉണ്ടാക്കും.
Also Read:മനം കവര്‍ന്ന് 'ബോണ്‍ നത്താലെ 2021'; ക്രിസ്‌മസിനെ വരവേറ്റ് അക്ഷര നഗരി
പിന്നീട് വൈക്കോൽ കൊണ്ട് മേൽക്കൂരയും ഒരുക്കും. ഇതോടെ നാടൻ പുല്‍ക്കൂട് തയ്യാറാകും. ഈ കൂടുകൾ വേഗം നശിച്ച് പോകില്ലെന്നും വരും വര്‍ഷങ്ങളിലും ഉപയോഗിക്കാമെന്നും അറുമുഖന്‍ പുപറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷവും നിർമാണവും വിൽപ്പനയും ഉണ്ടായിരുന്നില്ല. കൊവിഡ് സമയത്ത് കുട്ടനെയ്ത്തു മാത്രമായിരുന്നു വരുമാന മാർഗ്ഗം. കോട്ടയത്തെത്തിയിട്ട് മൂന്നു ദിവസം കഴിഞ്ഞു. കൂടുതല്‍ വില്‍പ്പന ലഭിക്കുമെന്ന പ്രതീക്ഷയാണ് അറുമുഖനും മകനും പങ്കുവെച്ചത്.