കോട്ടയം: ഏറ്റുമാനൂരിൽ വ്യാപാരി കടയ്‌ക്കുള്ളില്‍ തൂങ്ങി മരിച്ചു. പുന്നത്തുറ കറ്റോട് ജങ്‌ഷനിൽ ചായക്കട നടത്തിയിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി തോമസിനെയാണ് (60) വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി; ഏറ്റുമാനൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്‌തു - commits suicide
ലോക്ക്‌ഡൗണിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം.
സാമ്പത്തിക പ്രതിസന്ധി; ഏറ്റുമാനൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്‌തു
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വ്യാപാരം കടുത്ത പ്രതിസന്ധിയിലായിരുന്നു. കൂടാതെ 2019-ല്‍ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ച് ഒരു സ്‌ത്രീക്ക് പരിക്കേറ്റിരുന്നു. അതിന്‍റെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നു തോമസെന്നും ബന്ധുക്കള്‍ പറഞ്ഞു.
നേരത്തെ ബേക്കറി നടത്തിയിരുന്ന തോമസ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടുത്ത കാലത്ത് ചായക്കട മാത്രമാക്കിയിരുന്നു. ഭാര്യ റീനി: മക്കള്‍ ജെറി, ജിനു.