കോട്ടയം: ഈരാറ്റുപേട്ടയിൽ 50 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങള്‍ കണ്ടെത്തിയത്. കാര്യാട് പാലത്തിന് താഴെ അമ്പതോളം ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്നും പാലാ ഡിവൈഎസ്‌പി പ്രഭുല്ല ചന്ദ്രൻ അറിയിച്ചു.
ഈരാറ്റുപേട്ടയിൽ 50 ലക്ഷം രൂപയുടെ പുകയില ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു - Tobacco Products seized
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുകയില ഉൽപന്നങ്ങള്‍ കണ്ടെത്തിയത്. കാര്യാട് പാലത്തിന് താഴെ അമ്പതോളം ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.
ഈരാറ്റുപേട്ടയിൽ 50 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
തമിഴ് നാട്ടിൽ നിന്നും മറ്റും ലഹരി വസ്‌തുക്കൾ കടത്തി കൊണ്ട് വരുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പരിശോധന ശക്തമാക്കുമെന്നും കോട്ടയം ജില്ല പൊലീസ് മേധാവി ശിൽപ്പ ദേവയ്യ വ്യക്തമാക്കി.