കേരളം

kerala

ETV Bharat / state

അവസാന ലാപ്പിൽ പ്രചാരണം സജീവമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ - കെഎസ്ആർടിസി

കെഎസ്ആർടിസിയെ രക്ഷിക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

പരസ്യ പ്രചാരണം  യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ  കെഎസ്ആർടിസി  thiruvanchur Radhakrishnan election camping
അവസാന ലാപ്പിൽ പ്രചാരണം കടുപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

By

Published : Apr 3, 2021, 8:59 PM IST

കോട്ടയം: അവസാന ലാപ്പിൽ പ്രചാരണം സജീവമാക്കി യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരസ്യ പ്രചാരണത്തിന് ഞായറാഴ്‌ച സമാപനമാകാനിരിക്കെ കോട്ടയം നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിലെ വോട്ടർമാരെ നേരില്‍ കണ്ട് അദ്ദേഹം വോട്ടുതേടി. കോട്ടയം ബസ് സ്റ്റാൻഡിലെ യാത്രക്കാരോട് ആശയവിനിമയം നടത്തിയ തിരുവഞ്ചൂർ കെഎസ്ആർടിസിയെ രക്ഷിക്കാൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരേണ്ടതുണ്ടെന്ന് പറഞ്ഞു. കെഎസ്ആർടിസിയുടെ നാശത്തിന് കാരണക്കാരായ ഇടതുസർക്കാർ അധികാരം വിട്ടൊഴിഞ്ഞാലേ കോർപ്പറേഷൻ രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details