കോട്ടയം: മുട്ടിൽ മരം മുറിക്ക് പിന്നില്‍ നിഗൂഢ ബുദ്ധികേന്ദ്രങ്ങളുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ. റവന്യു പ്രിൻസിപ്പല്‍ സെക്രട്ടറി ജയതിലകിന്‍റെ തലയിൽ കുറ്റം കെട്ടിവെക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നത്. സമ്മർദങ്ങളുണ്ടായോ എന്ന് ജയതിലക് വിശദീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
മരം മുറിക്ക് പിന്നില്‍ നിഗൂഢ ബുദ്ധികേന്ദ്രങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ - illegal tree felling
സമ്മർദങ്ങളുണ്ടായോ എന്ന് ജയതിലക് വിശദീകരിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
മരം മുറിക്ക് പിന്നില്‍ നിഗൂഡ ബുദ്ധികേന്ദ്രങ്ങളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
കർഷകരെ കവചമാക്കിയാണ് കൊള്ളനടക്കുന്നത്. മൂന്ന് ഡിവിഷനുകളിൽ നിന്നായി 1250 മരങ്ങള്‍ മുറിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം വേണം. പൊലീസും വനവകുപ്പും അന്വേഷിച്ചാൽ കുറ്റക്കാർ രക്ഷപ്പെടുമെന്നും ഗ്രീൻ ട്രൈബൂണൽ കേസ് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു.
READ MORE: പട്ടയ ഭൂമിയിലെ മരംമുറി ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെ;തെളിവുകള്‍ പുറത്ത്