കോട്ടയം:തെരുവ് നായകള്‍ക്ക് സംരക്ഷണ കേന്ദ്രം ഒരുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎല്‍എ. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തണമെന്നും അദ്ദേഹം കോട്ടയത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് ഇതിനായി സൗകര്യമൊരുക്കണമെന്നും എംഎല്‍എ പറഞ്ഞു.
തെരുവ് നായകള്‍ക്ക് സംരക്ഷണ കേന്ദ്രം ഒരുക്കണമെന്ന് തിരുവഞ്ചൂർ രാധാക്യഷ്‌ണന്‍ - തെരുവ് നായകള്‍ സംരക്ഷണം
തെരുവ് നായകള്‍ക്ക് സംരക്ഷണ കേന്ദ്രം ഒരുക്കുന്നതിനായി പ്രത്യേക സ്ഥലം കണ്ടെത്തണം. വിശാലമായ സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.
തെരുവ് നായകള്‍ക്ക് സംരക്ഷണകേന്ദ്രം ഒരുക്കണം: തിരുവഞ്ചൂർ രാധാക്യഷ്‌ണന്‍
വിശാലമായ സമീപനം ഇക്കാര്യത്തില്‍ വേണമെന്നും ടൈഗര്‍ പാര്‍ക്ക്, സ്‌നേക്ക് പാര്‍ക്ക് എന്നത് പോലെ നായകളെയും അടച്ചിടാന്‍ സംവിധാനം വേണം. ഇക്കാര്യത്തില്‍ ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്ന് പോസിറ്റീവായ സമീപനം ഉണ്ടാവണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.