കേരളം

kerala

ETV Bharat / state

'ശശി തരൂരിന് വേദിയൊരുക്കുന്നത് എന്നോട് ആലോചിച്ചിട്ടല്ല'; കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - shashi tharoor will attend kottayam IYC programme

കോട്ടയം ഈരാറ്റുപോട്ടയില്‍ വച്ച് ഡിസംബര്‍ മൂന്നിന് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനത്തില്‍ ഉദ്‌ഘാടകനായാണ് ശശി തരൂര്‍ എംപി എത്തുന്നത്

Thiruvanchoor Radhakrishnan  kottayam Youth congress programme  kottayam  kottayam todays news  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  ശശി തരൂര്‍
'ശശി തരൂരിന് വേദിയൊരുക്കുന്നത് എന്നോട് ആലോചിച്ചിട്ടല്ല'; കോട്ടയത്തെ സമ്മേളനത്തെക്കുറിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

By

Published : Nov 23, 2022, 3:47 PM IST

കോട്ടയം: ശശി തരൂർ എംപിയ്ക്ക് കോട്ടയം ഈരാറ്റുപേട്ടയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ്‌ വേദിയൊരുക്കുന്നതില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഈ പരിപാടിയെക്കുറിച്ച് തനിക്കറിയില്ല. താനുമായി ആലോചിച്ചിട്ടല്ല ഇങ്ങനെയൊരു പരിപാടി നടത്തുന്നതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് എല്ലാവരും മുന്നോട്ടുപോവണം. പ്രാദേശികമായുള്ള തർക്കങ്ങൾ മൂലം തരൂരിനെ ആയുധമാക്കാൻ ശ്രമിച്ചാൽ ജനങ്ങൾ അത് തിരിച്ചറിയും. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം പോലും അറിഞ്ഞാണ് പരിപാടി എന്ന് കരുതുന്നില്ല. തരൂരിനെ യോഗത്തിൽ വിളിക്കുന്നതിൽ പരാതി ഇല്ല. ഏതെങ്കിലും പക്വതയില്ലാത്ത വ്യക്തിക്ക് ഉണ്ടാകുന്ന കൈ പിഴയാണ് പാർട്ടി നിലപാട് എന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ|സതീശനില്ലാത്ത യൂത്ത് കോണ്‍ഗ്രസ് ബോര്‍ഡ്: വാര്‍ത്ത പ്രചരിച്ചു, ചിത്രം ഉള്‍പ്പെടുത്തി

കോണ്‍ഗ്രസില്‍ അപ്രഖ്യാപിത വിലക്ക് വിവാദം കൊഴുക്കുന്നതിനിടെയാണ് ശശി തരൂരിന് കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് വേദിയൊരുക്കുന്നത്. 'വര്‍ഗീയ ഫാസിസത്തിനെതിരെ ഇന്നിന്‍റെ കാവലാളാകുവാന്‍' എന്ന മുദ്രാവാക്യത്തോടെ യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ മഹാസമ്മേളനമാണ് ശശി തരൂര്‍ ഉദ്‌ഘാടനം ചെയ്യുക. ഡിസംബർ മൂന്നിന് വൈകിട്ട് 6.30നാണ് പരിപാടി.

ABOUT THE AUTHOR

...view details