കോട്ടയം :കെ-റെയിലിന്‍റെ കാര്യത്തിൻ ശശി തരൂരിന്‍റേത് മാർദവമായ വാശിയെന്ന് കെ.പി.സി.സി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി നിലപാടിനൊപ്പം ശശി തരൂർ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിലാണ്. മുഴുവൻ ജനങ്ങളും തള്ളിക്കളഞ്ഞ പദ്ധതി നടപ്പാക്കുമെന്ന വാശി എന്തിനെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു. നിലവിലെ റെയിൽവേ സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കെ-റെയിൽ കൊണ്ട് വലിയ നേട്ടമില്ലെന്ന് ആർക്കും മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയുമായി കൂട്ടുകെട്ടില്ലെന്ന വാദം ഈരാറ്റുപേട്ടയിലെ സി.പി.എം നേതാക്കളെ പുറത്താക്കിയതിലൂടെ പൊളിഞ്ഞുവെന്നും തിരുവഞ്ചൂർ പറഞ്ഞു. കോൺഗ്രസ് മത പ്രീണനത്തിനുമില്ല, മതപീഡനത്തിനുമില്ല. ഇതിന്‍റെ ഇടയിൽ നിൽക്കുന്നവരാണ് കോൺഗ്രസ്.