കോട്ടയം: മന്ത്രി ശശീന്ദ്രനെയും പ്രതിയെയും രക്ഷിക്കാനായി മുഖ്യമന്ത്രി പരസ്യ നിലപാട് എടുത്തത് ഖേദകരമാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമത്തെ വളച്ചൊടിക്കുന്ന നിലപാടാണ് ശശീന്ദ്രൻ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മന്ത്രിക്കെതിരായ നടപടി ചീറ്റിപ്പോയി എന്ന് മുഖ്യമന്ത്രി തന്നെ പറയുബോൾ പരാതിയും ചീറ്റിപ്പോയി എന്ന് വ്യക്തമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പല പരസ്യ നിലപാടുകളും ഖേദകരം; തിരുവഞ്ചൂർ രാധാകൃഷ്ണൻ
നിയമത്തെ വളച്ചൊടിക്കുന്ന നിലപാടാണ് ശശീന്ദ്രൻ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പല പരസ്യ നിലപാടുകളും ഖേദകരം; തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുറത്തുവന്നതിനെക്കാൾ ഗൗരവതരമായ കുറ്റമാണ് ശശീന്ദ്രൻ ചെയ്തിരിക്കുന്നതെന്നും വെറും പൊട്ടക്കണക്കുമായാണ് സർക്കാർ കെ.റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് പറഞ്ഞു. പദ്ധതിയിലൂടെ ലാഭമുണ്ടാക്കുന്നത് റിയൽ എസ്റ്റേറ്റുകാരാണെന്നും അദ്ദേഹം ആരോപിച്ചു.
READ MORE:എ കെ ശശീന്ദ്രൻ വിവാദം; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി
Last Updated : Jul 24, 2021, 7:34 PM IST