കേരളം

kerala

ETV Bharat / state

'പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടക്കാന്‍ കൂട്ട് നില്‍ക്കില്ല, മഹാസമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കും': തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - കെപിസിസി

ശശി തരൂർ ഒരു സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. മഹാസമ്മേളനത്തെ കുറിച്ച് ജില്ല കമ്മിറ്റിയെ അറിയിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി തീരുമാനിച്ചതാണ്. എന്നാല്‍ കമ്മിറ്റിയെ അറിയിച്ചില്ല. വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

Thiruvanchoor Radhakrishnan  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  ശശി തരൂർ  കെപിസിസി  KPCC
'പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടക്കാന്‍ കൂട്ട് നില്‍ക്കില്ല, മഹാസമ്മേളനത്തില്‍ നിന്ന് വിട്ടു നില്‍ക്കും': തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

By

Published : Dec 3, 2022, 12:49 PM IST

Updated : Dec 3, 2022, 3:40 PM IST

കോട്ടയം: ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ മഹാസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പരിപാടിയെ കുറിച്ച് ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചില്ലെന്നും അതിനാലാണ് താന്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി. ജില്ല കമ്മിറ്റിയെ അറിയിക്കണമെന്ന് അച്ചടക്ക സമിതി തീരുമാനം എടുത്തതാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പ്രതികരിക്കുന്നു

എന്നാല്‍ കമ്മിറ്റിയെ അറിയിച്ചില്ല. വിഷയത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പാര്‍ട്ടിയുടെ ചട്ടക്കൂട് മറികടക്കുന്നതിന് കൂട്ട് നില്‍ക്കില്ല. ഡിസിസിയുടെ പരാതി കെപിസിസി അന്വേഷിച്ച് വേണ്ട നിലപാട് എടുക്കുമെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ ഒരു സമാന്തര നീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Last Updated : Dec 3, 2022, 3:40 PM IST

ABOUT THE AUTHOR

...view details