കോട്ടയം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച വിഷയത്തിൽ പ്രതികരിക്കാന്‍ ഇല്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎൽഎ. കെപിസിസിയുടെ അച്ചടക്ക സമിതി അധ്യക്ഷനായ താൻ ഈ വിവാദത്തിൽ പരാമർശം നടത്തുന്നില്ല. എല്ലാം നേതൃത്വമാണ് പറയേണ്ടത്.
കെ സുധാകരന്‍റെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ - കെപിസിസി അധ്യക്ഷൻ കെ സുധാകരൻ
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രാജി സന്നദ്ധത അറിയിച്ച വിഷയത്തില്‍ പാര്‍ട്ടി നേതൃത്വമാണ് സംസാരിക്കേണ്ടത് എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ഇല്ലാത്ത കത്തിനെ കുറിച്ച് പ്രതികരണം നടത്തുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വ്യക്തമാക്കി
കെ സുധാകരന്‍റെ രാജി വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
താന്‍ മനസിലാക്കിയിടത്തോളം അങ്ങനെയൊരു കത്തില്ലെന്നും ഇല്ലാത്ത കത്തിനെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
Also Read: അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന്ന് കെ സുധാകരൻ, രാഹുൽ ഗാന്ധിക്ക് കത്തയച്ചു