കോട്ടയം : ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരെ നിലപാടെടുത്ത എ ഗ്രൂപ്പിനോടുള്ള അതൃപ്‌തി പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഗ്രൂപ്പിൽ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ല. വിളിക്കാ ചാത്തതിന് ഉണ്ണാൻ പോകാൻ കഴിയുമോയെന്നും തിരുവഞ്ചൂർ ചോദിച്ചു.
സുധാകരന് വീഴ്‌ച പറ്റിയിട്ടില്ല,എ ഗ്രൂപ്പിനോടുള്ള അതൃപ്‌തി പരസ്യമാക്കി തിരുവഞ്ചൂർ - തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഗ്രൂപ്പിലെ എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
സുധാകരന് വീഴ്‌ച പറ്റിയിട്ടില്ല, എ ഗ്രൂപ്പിനോടുള്ള അതൃപ്‌തി പരസ്യമാക്കി തിരുവഞ്ചൂർ
ഉമ്മൻചാണ്ടിയുമായി തനിക്ക് പ്രശ്‌നമുണ്ടെന്ന് വരുത്താൻ ശ്രമം നടക്കുന്നുണ്ട്. സുധാകരന് വീഴ്‌ച പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
365 ദിവസവും ഒരുപോലെ നിൽക്കുന്നതല്ല ഗ്രൂപ്പ് ചൂട്. ഡിസിസി പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിവാദങ്ങൾക്കില്ലെന്നും തിരുവഞ്ചൂർ കോട്ടയത്ത് പറഞ്ഞു.