കോട്ടയം :കുളത്തിൽ കാൽ വഴുതി വീണ് വിദ്യാർഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രൻ്റെ മകൻ അരവിന്ദ്(19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെയായിരുന്നു സംഭവം.
കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നുപോയപ്പോള് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയുമായിരുന്നു. മറ്റുള്ളവർ ബഹളം കൂട്ടി സമീപവാസികൾ എത്തിയപ്പോഴേക്കും അരവിന്ദ് മരിച്ചു.