കോട്ടയം: കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം കോട്ടയം അഡീഷണൽ ജില്ലാ കോടതി നീട്ടി. കേസ് ജനുവരി ആറാം തിയതിയിലേക്ക് മാറ്റുകയായിരുന്നു.കുറ്റപത്രം സമർപ്പിക്കപ്പെട്ട ശേഷമാണ് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്ന കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കുന്ന നടപടികൾ ആണ് ആദ്യഘട്ടത്തിൽ നടക്കുക. വിചാരണയ്ക്ക് മുന്നോടിയായുള്ള പ്രാഥമിക നടപടികള്‍ക്കായാണ് ബിഷപ്പിനെ കോടതി സമന്‍സ് നല്‍കി വിളിപ്പിച്ചത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി, ജനുവരി ആറ് വരെ ജാമ്യം
കേസ് പരിഗണിച്ച ശേഷം കോടതി വിചാരണ നടപടികളിൽ വാദം കേൾക്കുന്നതിനായി ജനുവരി ആറാം തീയതിയിലേക്ക് മാറ്റുകയായിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ജാമ്യം നീട്ടി, ജനുവരി ആറ് വരെ ജാമ്യം
രാവിലെ പത്ത് മണിയോടെ നാഗമ്പടം സെന്‍റ് ആന്‍റണീസ് പള്ളിയിലെ പ്രാർഥനകൾക്ക് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കോടതിയിലെത്തിയത്. കേസ് പരിഗണിച്ച കോടതി കേസിന്‍റെ വിചാരണ നടപടികളിൽ വാദം കേൾക്കുന്നതിനായി ജനുവരി ആറാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. കേസിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയാണ് ഫ്രാങ്കോക്ക് എതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Last Updated : Nov 30, 2019, 3:29 PM IST