കോട്ടയം: അവധിക്കാലം ആഘോഷിക്കാൻ നിറച്ച കുടുക്കപ്പൊട്ടിച്ച പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് വിദ്യാർഥികള്‍. പാലാ ചവറ പബ്ളിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദിയ ആൻ ജോസ്, നാലാം ക്ലാസ് വിദ്യാർത്ഥി ജോസഫ് കുര്യൻ, യുകെജി വിദ്യാർഥിനി കാതറീൻ റെബേക്ക എന്നിവരാണ് തങ്ങളുടെ കുടുക്ക സമ്പാദ്യം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. ഇവരുടെ പിതാവായ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി. ജെ. ജോസ് കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ നൂറു രൂപ ചലഞ്ച് അവതരിപ്പിച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ കണ്ട ജോസഫ് കുര്യനാണ് കുടുക്കയിലെ പണം സംഭാവന ചെയ്യുന്ന കാര്യം മൂത്ത സഹോദരി ദിയയോട് പറഞ്ഞത്. തുടർന്നു ഇരുവരും ചേർന്ന് തങ്ങളുടെ കുടുക്ക പൊട്ടിച്ചു പണം എണ്ണിത്തിട്ടപ്പെടുത്തുന്നത് കണ്ട കാതറീനും കുടുക്കയും പൊട്ടിച്ചു നൽകുകയായിരുന്നു.
കുടുക്ക പൊട്ടിച്ച തുക കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌ത് സഹോദരങ്ങൾ
പാലാ ചവറ പബ്ളിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ദിയ ആൻ ജോസ്, നാലാം ക്ലാസ് വിദ്യാർത്ഥി ജോസഫ് കുര്യൻ, യുകെജി വിദ്യാർഥിനി കാതറീൻ റെബേക്ക എന്നിവരാണ് തങ്ങളുടെ കുടുക്ക സമ്പാദ്യം പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്
മൂന്നു പേരുടെയും കുടുക്കയിൽ നിന്നും 1486 രൂപ ലഭിച്ചു. ആയിരം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും ബാക്കിത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും അയച്ചു. കൊറോണ ചികിത്സയ്ക്കും മറ്റുമായി സർക്കാരുകൾക്ക് പണം ആവശ്യമുണ്ടെന്നു തങ്ങൾ വാർത്തകളിലൂടെ മനസിലായതായി ദിയ പറഞ്ഞു. തങ്ങളാലാകുന്ന സഹായം ചെയ്യേണ്ടത് കടമയാണെന്നും ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധികളിലേയ്ക്ക് പണം സ്വരൂപിക്കാൻ കുടുക്ക പൊട്ടിക്കൽ ചലഞ്ചിന് സഹപാഠികളെ ക്ഷണിക്കുമെന്നും ദിയയും ജോസഫും പറഞ്ഞു. വിദ്യാർഥികളുടെ നടപടിയെ മാണി. സി. കാപ്പൻ എം എൽ എ, ചാവറ സ്കൂൾ കോർപ്പറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട്, പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ എന്നിവർ അനുമോദിച്ചു.
TAGGED:
കൊവിഡ് ദുരിതാശ്വാസനിധി