കോട്ടയം:പാമ്പാടി ആര്‍ഐടി കാമ്പസില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ദീപകിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ആര്‍ഐടി കാമ്പസില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. ഒരാഴ്‌ച മുമ്പാണ് ഇയാള്‍ ഇവിടെ ജോലിക്ക് എത്തിയത്.
കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി - pambady rti campus
പശ്ചിമ ബംഗാള്‍ സ്വദേശിയായ ദീപകിന്‍റെ മൃതദേഹമാണ് ആര്‍ഐടി കാമ്പസില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്
കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ സംഭവം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പാമ്പാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടർ യു. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി.
Last Updated : Dec 25, 2020, 2:30 PM IST