കോട്ടയം:സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവക്ക് മറുപടിയുമായി ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി യൂഹന്നാൻ മാർ ദിയസ്ക്കറോസ് മെത്രാപ്പോലീത്തയുടെ പത്രക്കുറിപ്പ് .1934 ലെ ഭരണഘടനയിൽ വിവക്ഷിക്കുന്നതിലും അധികമായി ആരെങ്കിലും അന്ത്യോക്യാ പാത്രിയർക്കീസിന് അധികാരം നൽകാൻ ആഗ്രഹിക്കുന്നങ്കിൽ അവർക്ക് അതിനുള്ള അധികാരം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും അങ്ങനെയുള്ളവർ പുതിയ പള്ളി സ്ഥാപിച്ച് ആ വിശ്വാസം സംരക്ഷിക്കണമെന്നുമാണ് ഓർത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി മറുപടി നല്‍കിയത് . 1934 ലെ ഭരണഘടനയനുസരിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവരെ ഒരു പള്ളിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും അരാധന നിഷേധിച്ചിട്ടില്ലെന്നും ഓർത്തഡോക്സ് വിഭാഗം വ്യക്തമാക്കുന്നു.
ആദ്യ കൂനൻ കുരിശ് സത്യം വിദേശ അധിപത്യത്തെ തുരത്താനെങ്കിൽ രണ്ടാം കുനൻ കുരിശ് സത്യമെന്ന പേരിൽ നടന്നത് വിദേശ ശക്തികൾക്ക് എന്നും അടിമകൾ അയിക്കൊള്ളണമെന്ന പ്രഖ്യാപനമാണന്നും ജനകൂട്ടത്തെ കാണിച്ച് സുപ്രീം കോടതി വിധി മറികടക്കൻ ശ്രമിക്കുന്നത് മൗഢ്യത്യമാണെന്നും ഓർത്തഡോക്സ് സഭ പറയുന്നു. സുപ്രീം കോടതി വിധിക്കെതിരായി പ്രതിഷേധങ്ങൾ ഉയരുമ്പോൾ സർക്കാർ നോക്കുകുത്തിയാക്കുന്നെന്നും ഓർത്തഡോക്സ് സഭ അരോച്ചു.