കോട്ടയം:പ്രശസ്‌ത തകിൽ വിദ്വാൻ കരുണാമൂർത്തിയുടെ വിടവാങ്ങലിൽ ദുഖത്തിലാണ്ടിരിക്കുകയാണ് വൈക്കം. ഇന്നലെ (15.06.2022) വൈകുന്നേരമാണ് കരുണാമൂർത്തിയുടെ മൃതദേഹം വൈക്കം ചാലപ്പറമ്പിലെ വീട്ടിലെത്തിച്ചത്. സുഹൃത്തുകളും ആരാധകരും നാട്ടുകാരുമടക്കം നിരവധിപേര്‍ ആദരാഞ്ജലി അർപ്പിക്കാനെത്തി.
ഇന്ന് (16.05.2022) 2 മണി വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. തകിൽ എന്ന വാദ്യോപകരണത്തിന്‍റെ അനന്തസാധ്യതകൾ അനുഭവവേദ്യമാക്കിയ പ്രതിഭാധനനായ കലാകാരനായിരുന്നു കരുണാമൂർത്തി.
അന്ത്യാഞ്ജലിയര്‍പ്പിച്ച് നാട് ; തകിൽ വാദ്യകലാകാരൻ കരുണാമൂർത്തിയുടെ സംസ്‌കാരം ഉച്ചയോടെ Also read: പ്രശസ്‌ത തകിൽ വിദ്വാൻ ആർ. കരുണാമൂർത്തി അന്തരിച്ചു
ആലപ്പുഴ സ്വദേശിയായ കരുണാമൂർത്തി വൈക്കം ക്ഷേത്ര കലാപീഠത്തിലെ അധ്യാപകനായിരുന്നു. വൈക്കത്ത് താമസിക്കാൻ തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്‍റെ കലാജീവിതം മാറി മറിയുന്നത്. ചുരുങ്ങിയ കാലത്തിനിടയിൽ പ്രതിഭ തെളിയിച്ച് പ്രശസ്‌തിയിലേക്കുദിച്ചുയർന്ന കരുണാമൂർത്തി ഫ്യൂഷൻ സംഗീതവുമായി വിദേശ രാജ്യങ്ങളിൽ കലാപരിപാടികൾ നടത്തി. ലോക പ്രസ്‌തരായ പല കലാകാരൻമാരോടൊപ്പവും സംഗീതവേദികൾ പങ്കിടുകയും ചെയ്‌തിട്ടുണ്ട്.